തിരുവനന്തപുരം: ലൈംഗിക പീഡനം നടത്തിയതായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായി, യുവനടി നൽകിയ പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി.
മകനെതിരായ വ്യാജ പരാതിയ്ക്ക് പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു പരാതിയിൽ ആരോപിച്ചു. മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ സംഘം ഗൂഢാലോചന നടത്തിയെന്നും മായ ബാബുവിന്റെ പരാതിയില്‍ പറയുന്നു.
ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം, 2972 ഒഴിവുകൾ: വിശദവിവരങ്ങൾ
അതേസമയം, വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ്, ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാകില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
വിജയ് ബാബു നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 18ന് ഹൈക്കോടതി പരിഗണിക്കും.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒന്നരമാസത്തോളം വിജയ് ബാബു, തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായാണ് യുവനടി പോലീസില്‍ പരാതി നല്‍കിയത്. ശാരീരികവും മാനസികവുമായ വലിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഇവര്‍ പരാതിയിൽ പറയുന്നു.
Post Your Comments