Latest NewsJobs & VacanciesNewsIndiaCareerEducation & Career

ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം, 2972 ഒഴിവുകൾ: വിശദവിവരങ്ങൾ

ഡൽഹി: ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് er.indianrailways.gov.in വഴി അപേക്ഷിക്കാം. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒഴിവുകളുടെ എണ്ണം: 2972. പേ സ്‌കെയില്‍: വ്യക്തമാക്കിയിട്ടില്ല. 15 മുതല്‍ 24 വയസ് വരെയാണ് പ്രായപരിധി.

ഹൗറ ഡിവിഷന്‍: 659, സീല്‍ദാ ഡിവിഷന്‍: 297, മാള്‍ഡ ഡിവിഷന്‍: 138, അസന്‍സോള്‍ ഡിവിഷന്‍: 412, കാഞ്ചരപ്പാറ വര്‍ക്ക്‌ഷോപ്പ്: 187, ലിലുവാ വര്‍ക്ക്‌ഷോപ്പ്: 612, ജമാല്‍പ്പൂര്‍ വര്‍ക്ക്‌ഷോപ്പ്: 667 എന്നിങ്ങനെയാണ് ഒഴിവുകള്‍.

കേരളത്തിൽ ഭരണം പിടിക്കാൻ നാലാം മുന്നണി: ലക്ഷ്യവുമായി കെജ്‌രിവാൾ കൊ​ച്ചി​യി​ലെ​ത്തി

അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചിരിക്കണം. കൂടാതെ, എൻസിവിടി /എസ്‌സിവിടി നല്‍കുന്ന ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 20.

shortlink

Related Articles

Post Your Comments

Related Articles


Back to top button