Latest NewsUAENewsInternationalGulf

ദു:ഖാചരണം: ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും

മെയ് 17 മുതൽ പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകും 

ഷാർജ: മെയ് 14 മുതൽ 16 വരെ ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദു:ഖാചരണത്തിന്റെ ഭാഗമായാണ് നടപടി.

Read Also: ത്രിപുരയ്ക്ക് ഇനി പുതിയ മുഖ്യമന്ത്രി: പാർട്ടി ഐക്യകണ്ഠമായി തിരഞ്ഞെടുത്തു

മെയ് 17 മുതൽ പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഷാർജയിൽ മൂന്ന് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 14 മുതൽ മെയ് 16 വരെ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

മെയ് 17 മുതൽ പെയ്ഡ് പാർക്കിംഗ് പുന:രാരംഭിക്കും. വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകൾക്ക് ഈ തീരുമാനം ബാധകമാകില്ല. പാർക്കിംഗ് അടയാളങ്ങൾക്ക് താഴെ സ്ഥാപിച്ചിട്ടുള്ള നീല ഗൈഡിംഗ് പാനലുകൾ വഴി ഏഴ് ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ തിരിച്ചറിയാൻ കഴിയും.

Read Also: ഗുജറാത്ത് സര്‍ക്കാരിന്റെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം കേരളത്തില്‍ നടപ്പാക്കാനൊരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button