തിരുവനന്തപുരം: ഗുജറാത്ത് സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് സംവിധാനമായ ഡാഷ്ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം കേരളത്തിലും നടപ്പാക്കാനൊരുങ്ങുന്നു. ചീഫ് സെക്രട്ടറി വി.പി ജോയ് ആണ് സര്‍ക്കാറിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഡാഷ് ബോര്‍ഡ് സംവിധാനം സ്ഥാപിക്കുക.
Read Also:ആ അനീതി ചോദ്യംചേയ്യേണ്ടത് ആരാണ്? മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രതികരിക്കട്ടെയെന്ന് സുരേഷ് ഗോപി
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം, ഡാഷ് ബോര്‍ഡ് സംവിധാനം നടപ്പാക്കുന്നതിലേയ്ക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇ-ഗവേണ്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019ലാണ് ഗുജറാത്തില്‍ ഡാഷ്ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.
Post Your Comments