KeralaLatest NewsNews

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്‌. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശോധനകൾ നടക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുറഞ്ഞത് 484 പരിശോധനകള്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിട്ടുണ്ട്.

Also Read:കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 21 പേർക്ക് പരിക്ക്

വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ട 46 സ്ഥാപനങ്ങൾ പൂട്ടിച്ച ആരോഗ്യ വകുപ്പ്, 186 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ച ശേഷം ഇവയിൽ നിന്ന് 19 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് സർക്കാർ ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, എന്ന പദ്ധതിയ്ക്ക് രൂപം നൽകിയത്.

അതേസമയം, നഗരങ്ങളിലെ ഹോട്ടലുകളെല്ലാം തികഞ്ഞ ജാഗ്രതയിലാണ്. ഏത് നിമിഷവും ആരോഗ്യവകുപ്പ് സംഘം തങ്ങളുടെ കടയിലെത്തുമെന്ന പേടിയാണ് പലർക്കും. ആ പേടി മൂലം പല കടകളും ഇപ്പോൾ വൃത്തിയുള്ളതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button