AlappuzhaLatest NewsKeralaNattuvarthaNews

വീട്ടമ്മയ്ക്ക് നേരെ ആക്രമണം : ഭർതൃസഹോദര പുത്രൻ അറസ്റ്റിൽ

മാ​ന്നാ​ർ: തൊ​ഴി​ലു​റ​പ്പ് മേ​റ്റും കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് അം​ഗ​വു​മാ​യ വീ​ട്ട​മ്മ​ക്ക് നേരെ ആക്രമണം. കു​ട്ട​മ്പേ​രൂ​ർ 13-ാം വാ​ർ​ഡ്​ പ്ലാ​മ്മൂ​ട്ടി​ൽ പ​രേ​ത​നാ​യ സേ​വ്യ​റി​ന്റെ ഭാ​ര്യ രേ​ണു​ക​യെ​യാ​ണ്​ (65) ഭ​ർ​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ വെട്ടി പരിക്കേൽപ്പിച്ചത്.

Read Also : യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു

കു​ട്ട​മ്പേ​രൂ​ർ ആ​റി​ന്റെ തീ​ര​ത്ത് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ജോ​ലി​യി​ലാ​യി​രു​ന്ന ഇ​വ​ർ ഉ​ച്ച​ക്ക് വീ​ട്ടി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​മ്പോ​ഴാണ് സംഭവം. എ​സ്.​കെ.​വി ഹൈ​സ്കൂ​ളി​ന്​ സ​മീ​പം പ​മ്പ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ന്റെ അ​ക്വ​ഡ​ക്ടി​ൽ പ​തി​യി​രു​ന്ന പ്ര​തി വ​യ​റി​ലും നെ​ഞ്ചി​ലും കു​ത്തു​ക​യും ത​ല​ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ട്ടോ​യി​ൽ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button