ലക്നൗ: ഉത്തർ പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് യോഗി ആദിത്യനാഥ് ഭരണകൂടം. അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതലാണ് ഈ കനത്ത സുരക്ഷയെന്ന് അധികൃതർ പറഞ്ഞു. വീഡിയോ സർവ്വേ ഉടൻ ആരംഭിക്കും.
തർക്ക മന്ദിരത്തിൽ വീഡിയോ സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ മസ്ജിദ് കമ്മിറ്റിക്കാരും പരിസരവാസികളും ചേർന്ന് തടഞ്ഞു. മസ്ജിദിനകത്ത് സർവ്വേ നടത്താൻ അനുവദിക്കില്ല എന്നായിരുന്നു അവരുടെ വാദം. സംഭവം വൻ വിവാദമായതോടെയാണ് അനുകൂലമായ കോടതി വിധി സമ്പാദിച്ചു കൊണ്ട് സർവ്വേ ഉദ്യോഗസ്ഥർ വീണ്ടുമെത്തിയത്. വീഡിയോ സർവ്വേ നടത്താൻ സുപ്രീം കോടതി വെള്ളിയാഴ്ച വിധിക്കുകയായിരുന്നു.
മസ്ജിദ്-ക്ഷേത്ര പ്രശ്നമായതിനാൽ, വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടാതിരിക്കാൻ സകല മുൻകരുതലുകളും പോലീസ് എടുത്തിട്ടുണ്ട്. പള്ളിക്ക് അര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കടകളും പോലീസ് നിർബന്ധമായി അടപ്പിച്ചു കഴിഞ്ഞു. പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
Post Your Comments