Latest NewsKeralaNews

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം

കഴിഞ്ഞ ദിവസമാണ് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചത്.

തിരുവനന്തപുരം: യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചു.

Read Also: മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കഴിഞ്ഞ ദിവസമാണ് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചത്. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻറെ മകനും യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണവാർത്ത പ്രസിഡൻഷ്യൽ കാര്യമന്ത്രാലയമാണ് അറിയിച്ചത്. 2004 മുതൽ 18 വർഷമായി യു.എ.ഇയുടെ വികസനനയം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ഭരണാധികാരിയാണ് കടന്നുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button