തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷത്തിന് മുന്നോടിയായി, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലവര്‍ഷം വരുന്നതിന് മുന്നോടിയായി, പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുന്നതുമാണ്, ശക്തമായ മഴയ്ക്ക് കാരണമാകുക.
ഇതേത്തുടർന്ന്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ, കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. മെയ് മാസം 27ന് കാലവര്‍ഷം എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കിയ മുന്നറിയിപ്പിൽ പറയുന്നത്.
Post Your Comments