
പാലക്കാട്: സോഷ്യൽ മീഡിയയിൽ വൈറലായി ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ കടുക് മാങ്ങ അച്ചാർ. അച്ചാറിന്റെ വ്യത്യസ്തമായ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെയാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത്.
‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നൽകിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ചില വലത് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചരണത്തെ കൂട്ടുപിടിച്ചാണ് ഈ തലക്കെട്ട്. അടുത്തിടെ, വിവാദമായ ‘തുപ്പിയ ബിരിയാണി’യുടെ പശ്ചാത്തലത്തിൽ ആണ് ഈ ഉത്പന്നം വൈറലാകുന്നത്. ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്.
ബി.ജെ.പി അനുകൂലിയായ പ്രകാശൻ തന്റെ ഉത്പന്നത്തിലും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സ്വന്തം ഉത്പന്നങ്ങള്‍ രംഗത്തിറക്കണമെന്ന് തീവ്രവലത് വിഭാഗങ്ങള്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്ര വലത് ഗ്രൂപ്പുകളില്‍ ‘ഒരു സംഘി ഉത്പന്നം’ എന്ന പേരില്‍ ഉത്പന്നം പുറത്തിറക്കിയതിനെ അഭിനന്ദിക്കുകയാണ് ഒരു വിഭാഗം.
Post Your Comments