Latest NewsNewsIndiaBusiness

വർക്ക് ഫ്രം ഹോം ഇനി ഇല്ല, ബൈജൂസിൽ കൂട്ടരാജി

ഇന്ത്യയിൽ കോവിഡ് സ്ഥിതി മെച്ചപ്പെട്ടതിനാൽ നിരവധി കമ്പനികൾ ഇതിനോടകം വർക്ക് ഫ്രം ഹോം നിർത്തലാക്കിയിട്ടുണ്ട്

പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ അപ്ലിക്കേഷനായ ബൈജൂസ് വർക്ക് ഫ്രം ഹോം നിർത്തലാക്കി. ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ നിരവധി പേരാണ് രാജി സമർപ്പിച്ചത്. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത വൈറ്റ് ഹാറ്റ് ജൂനിയർ എന്ന കമ്പനിയിലാണ് കൂട്ടരാജി.

ഇന്ത്യയിൽ കോവിഡ് സ്ഥിതി മെച്ചപ്പെട്ടതിനാൽ നിരവധി കമ്പനികൾ ഇതിനോടകം വർക്ക് ഫ്രം ഹോം നിർത്തലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബൈജൂസും വർക്ക് ഫ്രം ഹോം നിർത്തലാക്കിയതോടെയാണ് 800 പേർ രാജി സമർപ്പിച്ചത്. രാജിവച്ചവർക്ക് തങ്ങളുടെ ഓഫീസിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

Also Read: വേട്ടക്കാരുമായി ഏറ്റുമുട്ടൽ : മൂന്ന് പോലീസുകാർ വെടിയേറ്റു മരിച്ചു

കരൺ ബജാജ് സ്ഥാപിച്ച സ്ഥാപനമാണ് വൈറ്റ് ഹാറ്റ് ജൂനിയർ. ഈ സ്ഥാപനം 2020 ലാണ് ബൈജു രവീന്ദ്രൻ ഏറ്റെടുത്തത്. നിരവധി പേരാണ് വൈറ്റ് ഹാറ്റ് ജൂനിയറിന്റെ കീഴിൽ ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button