ഗുണ: മധ്യപ്രദേശിൽ, വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ വെടിയേറ്റു മരിച്ചു. ഗുണ ജില്ലയിലെ വനമേഖലയിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ആയിരുന്നു ഏറ്റുമുട്ടൽ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വെളിപ്പെടുത്തുന്നു.
ആരോൺ സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൃഷ്ണമൃഗങ്ങൾ ധാരാളമായി കാണപ്പെടുന്നതിനാൽ, വേട്ടക്കാർ ഇറങ്ങുന്ന കുപ്രസിദ്ധമായ മേഖലയാണിത്. വനത്തിൽ വേട്ടക്കാർ ഇറങ്ങിയിട്ടുണ്ടെന്ന് അറിയിപ്പു ലഭിച്ച പോലീസുകാർ അവരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ വേട്ടക്കാരെ വളഞ്ഞ പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും, വഴങ്ങാതെ അവർ വെടിയുതിർക്കാൻ ആരംഭിച്ചു. തുടർന്ന്, ഇരുസംഘങ്ങളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെടുകയായിരുന്നു.
സബ് ഇൻസ്പെക്ടർ രാജ്കുമാർ ജാദവ്, കോൺസ്റ്റബിൾമാരായ നീലേഷ് ഭാർഗവ, ശാന്താറാം മീണ എന്നിവരാണ് മരണമടഞ്ഞത്. കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments