ബാറ്ററി നിർമ്മാണ രംഗത്ത് പുതിയ കാൽവെപ്പുമായി ടാറ്റ. ഇവി രംഗത്ത് സ്വന്തമായി ബാറ്ററി കമ്പനി നിർമ്മിച്ച് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ വമ്പൻമാരാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്സ്.
‘ഇന്ത്യയിലും വിദേശത്തും ഒരു ബാറ്ററി കമ്പനി ആരംഭിക്കുന്നതിനുള്ള ബ്ലൂ പ്രിന്റ് തയ്യാറാക്കുകയാണ്’, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഒരു സ്വകാര്യ പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. നിലവിൽ ബാറ്ററി കമ്പനിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ബാറ്ററി കമ്പനി സ്ഥാപിക്കുന്നതോടെ വിപണി രംഗത്ത് വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Also Read: ദിവസവും ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ടാറ്റയുടെ മുൻനിര ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളായ നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവ വിൽപനയിൽ മുന്നിലാണ്.
Post Your Comments