ദുബായ്: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് ഖലീഫ തന്റെ വാഗ്ദാനം നിറവേറ്റിയെന്നും തന്റെ രാജ്യത്തെ സേവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും
അതേസമയം, ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പ്രവർത്തനം നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖല മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും യുഎഇ വ്യക്തമാക്കി.
Post Your Comments