അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Read Also: വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും
പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പ്രവർത്തനം നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖല മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും യുഎഇ വ്യക്തമാക്കി.
Post Your Comments