Latest NewsIndiaNewsBusiness

റീറ്റെയിൽ മേഖല: തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യത്തെ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത് തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമായി

കോവിഡിന് ശേഷം വീണ്ടും റീറ്റെയിൽ രംഗത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏപ്രിൽ മാസത്തിൽ തൊഴിലവസരങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.

ഏപ്രിലിൽ മാത്രം എല്ലാ മേഖലയിലും കൂടി 88 ലക്ഷം പേരാണ് പുതുതായി ജോലി നേടിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യത്തെ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത് തൊഴിലവസരങ്ങൾ വർദ്ധിക്കാൻ കാരണമായി.

Also Read: ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത

മാർച്ച് മാസത്തിൽ കാർഷിക മേഖലയിലായിരുന്നു കൂടുതൽ പേർക്ക് തൊഴിൽ നൽകിയത്. എന്നാൽ, കാലാവസ്ഥ, വിളവെടുപ്പ് പ്രശ്നങ്ങൾ എന്നിവ വന്നപ്പോൾ കാർഷിക മേഖലയിലെ തൊഴിലവസരങ്ങൾ 52 ലക്ഷത്തോളം കുറഞ്ഞു. ഏപ്രിൽ മാസമായതോടെ റീറ്റെയിൽ രംഗത്താണ് തൊഴിലവസരങ്ങൾ കൂടിയത്. ഏപ്രിലിൽ മാത്രം 8.8 ദശലക്ഷം തൊഴിലവസരങ്ങളാണ് വർദ്ധിച്ചത്. കൂടാതെ, വ്യാപാരം, ഹോട്ടൽ, റസ്റ്റോറൻറ് തുടങ്ങിയ മേഖലകളിലും തൊഴിൽ അവസരങ്ങൾ കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button