Latest NewsNewsInternationalGulfQatar

മരുഭൂമിയിലോ കടലിലോ കുടുങ്ങിയോ: ഈ നമ്പറിൽ സഹായം തേടാമെന്ന് ഖത്തർ

യുവാക്കൾ, ഡോക്ടർമാർ, ഡൈവിംഗ് പരിശീലകർ, പ്രഫഷനലുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ വൊളന്റിയർ ടീമിലുണ്ട്

ദോഹ: കടൽ വെള്ളത്തിലും മരുഭൂമിയിലെ മണലിലും താഴ്ന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയർത്താൻ രക്ഷാസംഘത്തിന്റെ സഹായം തേടാമെന്ന് ഖത്തർ. സൗജന്യ സേവനമാണ് ഖത്തർ രക്ഷാസംഘം നൽകുന്നത്. ടീമിന്റെ സേവനത്തിനായി നാഷനൽ കമാൻഡ് സെന്ററിന്റെ കൺട്രോൾ റൂമിലേയ്ക്ക് വിളിക്കാം. 999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.

Read Also: അധ്യാപികയെ പീഡിപ്പിച്ച് മതം മാറാൻ ഭീഷണി: പ്രതി അറസ്റ്റിൽ

സഹായം തേടി കൺട്രോൾ റൂമിലെത്തുന്ന ഫോൺ കോളുകൾ അപകട സ്ഥലത്തെ സമീപ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യും. ആ പോലീസ് സ്റ്റേഷനിൽ നിന്നും സഹായം തേടി വിളിക്കുന്നവർക്ക് അൽ ബെയ്‌റാക്ക് ടീമിന്റെ നമ്പർ നൽകണം. കോൾ എത്തിയാലുടൻ ടീം അംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

യുവാക്കൾ, ഡോക്ടർമാർ, ഡൈവിംഗ് പരിശീലകർ, പ്രഫഷനലുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ വൊളന്റിയർ ടീമിലുണ്ട്. സിവിൽ ഡിഫൻസ്, ഗതാഗത ജനറൽ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് വൊളന്റിയർമാർക്ക് രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും ഗതാഗത ചട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് നൽകുന്നത്.

Read Also: മാവേലിക്കരയിൽ തൊഴിലുറപ്പ് ജോലിക്കാരിക്ക് വെട്ടേറ്റു: ഗുരുതരാവസ്ഥയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button