Latest NewsNewsIndia

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കശ്മീരില്‍ സുരക്ഷാ സേന ഭീകര വേട്ട ശക്തമാക്കിയതിനു ശേഷം ഇന്ത്യന്‍ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ഭീകരര്‍. സുരക്ഷാ സേനയ്ക്ക് നേരെ, ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Read Also:യുഎഇ പ്രസിഡന്റിന്റെ നിര്യാണം: അനുശോചനം അറിയിച്ച് ശൈഖ് മുഹമ്മദ്

സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മൂന്ന് ഭീകരര്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബന്ദിപോരയിലാണ് ഇവര്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം. ഇവരെ പെട്ടെന്ന് പിടികിട്ടാതിരിക്കാന്‍, താവളങ്ങള്‍ അടിക്കടി മാറ്റുന്നതായാണ് വിവരം. ഇതിന് പുറമേ, ബന്ദിപോര മേഖലയില്‍ ഉറുദു സംസാരിക്കുന്ന രണ്ട് പാകിസ്ഥാനി ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭീകരരുടെ നീക്കങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

അടുത്തിടെയായി, കശ്മീരില്‍ സുരക്ഷാ സേന ഭീകര വേട്ട ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button