ഉദയ്പൂർ: കോൺഗ്രസിന്റെ പുതു നയ രൂപീകരണത്തിനുള്ള ചിന്തൻ ശിബിരത്തിന് ഇന്ന് ഉദയ്പൂരിൽ തുടക്കം കുറിക്കും. രണ്ട് മണിക്ക് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി ശിബിരം ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന്, 6 വിഷയങ്ങളിലുള്ള പ്രമേയങ്ങളിൽ പ്രതിനിധികൾ ഇന്നും നാളെയും ചർച്ച നടത്തും.
ഞായറാഴ്ച്ച പ്രമേയങ്ങൾ സോണിയയ്ക്കു കൈമാറും. തുടർന്ന്, ചേരുന്ന പ്രവർത്തക സമിതി യോഗം അവയ്ക്ക് അംഗീകാരം നൽകും. പ്രമേയങ്ങൾ മുന്നോട്ടുവയ്ക്കുന്ന കർമപദ്ധതി ‘ഉദയ്പൂർ പ്രഖ്യാപനം’ എന്ന പേരിൽ പുറത്തിറക്കും. 27 കേരള നേതാക്കൾ അടക്കം 422 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ രാവിലെ ട്രെയിൻ മാർഗം ഉദയ്പൂരിൽ എത്തും.
Post Your Comments