ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ആർസിയുമായും ഡ്രൈവിംഗ് ലൈസൻസുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇനി എളുപ്പം ലഭിക്കും. ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്കായുളള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിക്കഴിഞ്ഞു. mParivahan എന്നു പേരു നൽകിയ ഈ ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.
പ്ലേ സ്റ്റോറിൽ നിന്ന് mParivahan ഡൗൺലോഡ് ചെയ്തതിനുശേഷം ആവശ്യമുള്ള വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്തതിനു ശേഷം അവിടെ മൂന്ന് ഓപ്ഷനുകൾ ദൃശ്യമാകും. ഡാഷ് ബോർഡ്, ആർസി ഡാഷ് ബോർഡ് കൂടാതെ, ഡിഎൽ ഡാഷ് ബോർഡ് എന്നിങ്ങനെയാണ് മൂന്ന് ഓപ്ഷനുകൾ. ആസി വിവരങ്ങൾ അറിയാൻ ആർസി ഡാഷ് ബോർഡിൽ സെർച്ച് ചെയ്യാവുന്നതാണ്. ഇതിൽ ആർസി നമ്പറിലെ എല്ലാ വിവരങ്ങളും ലഭ്യമാകും.
Also Read: മൊബൈൽ ഫ്ലാഷ് ലൈറ്റിൽ എഴുതിയതിനെത്തുടർന്നു റദ്ദാക്കിയ പരീക്ഷ ഇത്തവണ എഴുതിയത് മെഴുകുതിരി വെട്ടത്തിൽ
ഡിഎൽ ഡാഷ് ബോർഡ് ഓപ്ഷനിൽ ലൈസൻസ് നമ്പർ നൽകിയാൽ നിങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കും.
കൂടാതെ, https://parivahan.gov.in/parivahan//en/content/mparivahan എന്ന ഒഫീഷ്യൽ വെബ്സൈറ്റിലും നിങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകും.
Post Your Comments