
ആലപ്പുഴ: പേപ്പർ പ്ളേറ്റിന്റെ മറവിൽ ലോറിയിൽ കടത്തിയ 146 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർ ഉൾപ്പെടെ 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അരൂർ എരമല്ലൂരിൽ ആണ് എക്സൈസ് എൻഫോഴ്സ് മെന്റ് ടീം ലോറിയിൽ നിന്ന് 146 കിലോ കഞ്ചാവ് പിടികൂടിയത്. രാവിലെ 5.30 നാണ് സംഭവം.
കോഴിക്കോട് സ്വദേശികളായ സുബ്രിൻ, മുഹമ്മദ് ജംഷീർ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് പേപ്പർ പ്ലേറ്റ് കയറ്റിവന്ന ലോറിയിൽ നിന്നാണ്, ഇത് പിടികൂടിയത്. സംസ്ഥാനത്ത് കഞ്ചാവ് വേട്ട ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന കഞ്ചാവ് കേരളത്തില്‍ വിതരണം നടത്തുന്ന ഇടനിലക്കാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്.
Post Your Comments