റിയാദ്: റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കാൻ സൗദി അറേബ്യ. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുന്നത്. ഇതിനായി പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദു അയ് ലിജ് അറിയിച്ചു.
Read Also: പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ കേസ് എടുക്കണം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പ്രതിവർഷം 10 കോടി യാത്രക്കാരെ വീതം ഉൾക്കൊള്ളാൻ ശേഷിയിലാണ് വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ മറ്റു പ്രാദേശിക വിമാനത്താവളങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
Post Your Comments