KeralaNews

പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ കേസ് എടുക്കണം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സമസ്ത ഒരു പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചിട്ടും കേരള സമൂഹത്തിന് പ്രതികരണമില്ല, സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചന: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച്, പെണ്‍കുട്ടിയെ സമസ്ത നേതാവ് പരസ്യമായി അപമാനിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ഒരു പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചിട്ടും കേരളസമൂഹത്തിന് പ്രതികരണമില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍,സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മൗനമെന്നും അദ്ദേഹം ആരോപിച്ചു.

Read Also:രാജസ്ഥാന്‍ റോയല്‍സിന് പിന്തുണ: ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാൻ ബേസില്‍ ജോസഫും ഭാര്യയും

‘പെണ്‍കുട്ടിയുടെ അന്തസിനെ തകര്‍ത്തതിന്, സമസ്തയ്ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം. സ്ത്രീകളെ പിന്നോട്ട് വലിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവം.സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ശ്രമം. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്തുന്നത്’ ഗവര്‍ണര്‍ വിമര്‍ശിച്ചു.

‘സമസ്ത നേതാവിന്റെ നടപടിയില്‍ ദു:ഖമുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഉണ്ടായത്. പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചു. സമസ്തയുടേയത് പെണ്‍കുട്ടിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്’, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.

രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. എന്നാല്‍, ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം.ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button