Latest NewsKeralaNews

കേരളത്തില്‍ കാലവര്‍ഷം മെയ് 15ന് എത്തും, വരും ദിവസങ്ങളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യും

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വളരെ വ്യത്യസ്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം മെയ് 15ന് എത്തുമെന്ന് സൂചന. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കാലവര്‍ഷമെന്നാണ് പ്രവചനം.
ജൂണിലേക്കു നീളാതെ, മെയ് പതിനഞ്ചിന് തന്നെ കാലവര്‍ഷം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Read Also: ‘പുതിയ തെളിവുണ്ടോ? നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്’: പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ വിമർശനം

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മെയ് പതിനഞ്ചോടുകൂടി  കാലവര്‍ഷം എത്തിച്ചേരാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. ഇതിന്റെ ഭാഗമായി, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടരും എന്നും മുന്നറിയിപ്പുണ്ട്.

ഞായറാഴ്ചയോടെ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മഴ ശക്തമായിരിക്കുമെന്നാണ് പ്രവചനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button