Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

ഇറ മുതിര്‍ന്ന സ്ത്രീ, ഇഷ്ടമുള്ളത് ധരിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ല: വൈറലായ ബിക്കിനി ചിത്രത്തിന് പിന്തുണ

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ, ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ പിറന്നാള്‍ ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് സാമൂഹ മാധ്യമങ്ങളില്‍ ഇറയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും, പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നുമായിരുന്നു ഉയർന്ന പ്രധാന വിമര്‍ശനങ്ങള്‍. എന്നാൽ, ഇറയെ പിന്തുണച്ച് നടി സോനാ മഹാപത്രയുൾപ്പെടെ നിരവധിപ്പേർ രംഗത്ത് വന്നു. ഇപ്പോൾ സോനാ മഹാപത്രയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

‘കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവ്, കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറി’

ഇറ മുതിര്‍ന്ന സ്ത്രീയാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര പറഞ്ഞു. ‘ഇറയ്ക്ക് 25 വയസായി. സ്വതന്ത്ര ചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ്. അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല’, സൊനാ മഹാപത്ര വ്യക്തമാക്കി.

അതേസമയം, മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ആമിർ ഖാനും മുൻഭാര്യ റീന ദത്തയും ഒത്തുചേർന്നിരുന്നു. ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവുവും, മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. ഫിറ്റ്നസ് പരിശീലകനും, ഇറയുടെ കാമുകനുമായ നൂപുർ ശിഖരേയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button