Latest NewsKeralaNews

യുവാവും യുവതിയും തീ കൊളുത്തി മരിച്ചു

ഫ്‌ളാറ്റിനുള്ളില്‍ അവിവാഹിതനായ യുവാവും വീട്ടമ്മയും തീ കൊളുത്തി മരിച്ചു, മകള്‍ ഇറങ്ങിയോടി

തിരുവനന്തപുരം: ഫ്‌ളാറ്റിനുള്ളില്‍ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം. ആനാട് സ്വദേശികളായ ബിന്ദു (29), അഭിലാഷ് (38) എന്നിവരാണ് മരിച്ചത്. ആനാട് കാര്‍ഷിക വികസന ബാങ്കിനു എതിര്‍വശത്തെ ഫ്‌ളാറ്റിലാണ് സംഭവം. എന്നാല്‍, ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read Also:ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനും അതേ: വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി

വിവാഹമോചനം നേടിയതിന് ശേഷമാണ് ബിന്ദു അഭിലാഷിനൊപ്പം താമസം ആരംഭിച്ചത്. അഭിലാഷ് അവിവാഹിതനാണ്. ആദ്യ വിവാഹത്തില്‍ ബിന്ദുവിന് ആറര വയസ്സുള്ള മകളുണ്ട്. സംഭവസമയത്ത് മകള്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button