നേമം: മകന്റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. കല്ലിയൂർ ചെങ്കോട് പനവിള വീട്ടിൽ സന്തോഷ് കുമാറിനെയാണ് (45) നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ജവാന്റെ വില കൂട്ടണം: ആവശ്യവുമായി ബെവ്കോ
ഏപ്രിൽ 11 നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടർന്ന്, വീട്ടിൽ നിന്ന് മാറി താമസിച്ചിരുന്ന സന്തോഷ് കുമാർ മദ്യപിച്ചെത്തി മകൻ ശരത് കുമാറുമായി വഴക്കുണ്ടാക്കുകയും മൺവെട്ടി എടുത്ത് ആക്രമിക്കുകയുമായിരുന്നു. തുടർന്ന്, ശരത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അയൽവാസിയായ അശോകനെയും ഇയാൾ ആക്രമിച്ചു.
നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒമാരായ ശ്രീകാന്ത്, ഗിരി, ലതീഷ്, ദീപക്, രാജശേഖരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments