Latest NewsCricketNewsSports

കളം നിറഞ്ഞാടി മിച്ചല്‍ മാര്‍ഷ്: ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. രാജസ്ഥാന്‍ റോയൽസ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ മിന്നല്‍ വെടിക്കെട്ടില്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടന്നു. തോല്‍വിയോടെ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് ഇനിയും കാത്തിരിക്കണം. നേരത്തെ, തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു.

ജോസ് ബട്‌ലറും സഞ്ജു സാംസണും വേഗം കൂടാരം കയറിയപ്പോൾ ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഡല്‍ഹിക്കായി ചേതന്‍ സക്കരിയയും ആന്‍‌റിച്ച് നോര്‍ക്യയും മിച്ചല്‍ മാര്‍ഷും രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ശ്രീകര്‍ ഭരത്(0) പുറത്തായി.

Read Also:- ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!

തുടർന്ന് ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് ഡേവിഡ് വാര്‍ണറെ കാഴ്‌ചക്കാരനാക്കി രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നപ്പോള്‍ വാര്‍ണറെ ബട്‌ലര്‍ കൈവിട്ടത് നിര്‍ണായകമായി. തൊട്ടടുത്ത ഓവറില്‍ മാര്‍ഷ്(38 പന്തില്‍) അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ മാര്‍ഷ് ബൗണ്ടറികളുമായി കളം കീഴടക്കി. വാര്‍ണറും താളം കണ്ടെത്തിയതോടെ സെഞ്ചുറി കൂട്ടുകെട്ടും വിജയവും പിറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button