KeralaNattuvarthaLatest NewsNews

പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി പൊളിച്ച സംഭവം: നിയമ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

 

എറണാകുളം: എടത്തല പഞ്ചായത്തിലെ  രണ്ടാം വാർഡിൽ, ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡിന്റെ സംരക്ഷണത്തിനായി പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ച സാഹചര്യത്തിൽ, റോഡ്  സംരക്ഷിക്കാനുള്ള ബാധ്യത പഞ്ചായത്തിനുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.  ഇതിനാവശ്യമായ നടപടി  സ്വീകരിക്കണമെന്ന്  അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
റോഡിന് സമീപം താമസിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാൻ സംരക്ഷണ ഭിത്തി ആവശ്യമാണ്‌.  ഈ സാഹചര്യത്തിൽ, ഭിത്തി പൊളിച്ച് റോഡിന് അപകടമുണ്ടാക്കാനുള്ള ശ്രമത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.
3 മീറ്റർ വീതിയും 600 മീറ്റർ നീളവുമുള്ള റോഡിന്റെ ഒരു വശത്ത് 12 അടി താഴ്ചയിൽ നിന്നും കരിങ്കല്ല് കെട്ടിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.  ഈ കരിങ്കൽ കെട്ടാണ് സമീപത്ത് താമസിക്കുന്നവർ 3 മീറ്റർ നീളത്തിൽ പൊളിച്ച് നീക്കിയത്.  കരിങ്കൽ കെട്ട് പൊളിക്കാനുള്ള ശ്രമം തടഞ്ഞതായി പഞ്ചായത്ത് അറിയിച്ചു. എടത്തല പോലീസിന്റെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടു വന്നു.  എന്നാൽ, റോഡിന്റെ സംരക്ഷണ ഭിത്തിയായ കരിങ്കൽ കെട്ട് സ്ഥിതി ചെയ്യുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് പൊളിച്ചവരുടെ വാദം.  എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button