
ചാത്തന്നൂർ : പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ആദിച്ചനല്ലൂർ കൈതക്കുഴി പനമുക്ക് ഏണിശേരിൽ താഴതിൽ സി. ഓമനക്കുട്ടൻ പിള്ള (53)യാണ് മരിച്ചത്.
Read Also : നാറ്റോ സഖ്യത്തിലേക്ക് ഫിൻലാൻഡും സ്വീഡനും? : പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
ചാത്തന്നൂർ ജംഗ്ഷനിലെ ഓട്ടോഡ്രൈവറായിരുന്നു ഇയാൾ. പനിയെ തുടർന്ന്, നെടുങ്ങോലത്തെ ഗവ.ആശുപത്രിയിലും പിന്നീട്, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ, ഇവിടെ വച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സംഘ് (ബിഎംഎസ്) പ്രവർത്തകനായിരുന്നു ഇയാൾ. മൃതദേഹം സംസ്കരിച്ചു. ഭാര്യ: സിന്ധു. മകൾ: ഗോപിക.
Post Your Comments