Latest NewsKeralaNews

മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവം: പോലീസുകാരനായ ഭര്‍ത്താവ് റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും സിവില്‍ പോലീസ് ഓഫീസറുമായ റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നജ്ല ആത്മഹത്യ ചെയ്ത വിവരം പുറത്ത് വന്നയുടന്‍ തന്നെ പോലീസ് റെനീസിനെ കസ്റ്റഡിയിലെടുത്തിരുന്നു.

ഭർത്താവിൽ നിന്നുണ്ടായ മാനസിക പീഡനമാണ് നജ്‌ലയെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും രാത്രി ഫോൺ വിളികളിൽ നജ്‌ലയുമായി തകർക്കമുണ്ടായിട്ടുണ്ടെന്നും സഹോദരിയും അയൽവാസികളും പറഞ്ഞിരുന്നു.

നജ്ലയുടെ സഹോദരിയും അമ്മയുടമടക്കമുള്ള ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച ശേഷമാണ് റെനീസിനെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button