ഹരിദ്വാർ: മകനും മരുമകളും ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് പേരക്കുട്ടിയെ നൽകണമെന്നും അല്ലെങ്കിൽ, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയുമായി മാതാപിതാക്കൾ. ഉത്തരാഖണ്ഡിൽ നടന്ന സംഭവത്തിൽ, മകനും മരുമകൾക്കുമെതിരെ വിചിത്രമായ പരാതിയുമായാണ് പിതാവ് എസ്ആർ പ്രസാദും, ഭാര്യയും കോടതിയെ സമീപിച്ചിട്ടുള്ളത്.
ഇപ്പോൾ സാമ്പത്തികമായി തങ്ങൾ തകർന്നിരിക്കുകയാണെന്നും മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് 2016ൽ മകന്റെ വിവാഹം നടത്തിയത്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും പ്രശ്നമില്ലെന്നും തങ്ങൾക്ക് ഒരു പേരക്കുട്ടിയെ ആണ് വേണ്ടതെന്നും പരാതിക്കാരനായ എസ്ആർ പ്രസാദ് പറയുന്നു.
നിമിഷ പ്രിയ ജീവിതത്തിലേയ്ക്ക് മടങ്ങിവരും, പ്രതീക്ഷ കൈവിടാതെ കുടുംബം
‘മകനെ അമേരിക്കയിൽ അയച്ച് പഠിപ്പിച്ചു. ഭവന നിര്‍മ്മാണത്തിനായി ബാങ്കിൽ നിന്ന് വായ്പ എടുത്തു. ഇപ്പോൾ, സാമ്പത്തികമായും വ്യക്തിപരമായും ഞങ്ങൾ തകർന്നിരിക്കുകയാണ്. അതിനാൽ, മകനും മകളും ചേർന്ന് ഒരു പേരക്കുട്ടിയെ തങ്ങൾക്ക് നൽകുക. അതിന് സാധിക്കുന്നില്ലെങ്കിൽ 2.5 കോടി വീതം മകനും മരുമകളും നൽകുക’, എസ്ആർ പ്രസാദ് പറഞ്ഞു.
Post Your Comments