ThrissurNattuvarthaLatest NewsKeralaNews

തൃശ്ശൂർ പൂരം: മഴമൂലം മാറ്റിവച്ച  വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക്

 

 

തൃശ്ശൂർ: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പകല്‍ പൂരവും അനുബന്ധ ചടങ്ങുകളും പതിവ് പോലെ നടക്കും. മഴ കനത്തതോടെയാണ്, ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചത്.

ഇന്നത്തെ കലാവസ്ഥ വിലയിരുത്തി, വെടിക്കെട്ടിന് പുതിയ സമയം നിശ്ചയിക്കുമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നേരത്തെ അറിയിച്ചിരുന്നത്. ഇരു ദേവസ്വങ്ങളും നടത്തിയ അടിയന്തര യോഗത്തിലാണ് വെടിക്കെട്ട് മാറ്റിവക്കാൻ തീരുമാനമായത്. ഇന്നലെ കുടമാറ്റം നടത്തിയ സമയത്തും കനത്ത മഴ ഉണ്ടായിരുന്നു. രാത്രി വൈകിയും മഴ തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button