മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് ജയിച്ചാൽ ലഖ്‌നൗവിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. റിഷഭ് പന്തിന്റെ ഡല്‍ഹി കാപിറ്റല്‍സാണ് രാജസ്ഥാന്റെ എതിരാളികൾ. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്ക് 10 പോയിന്റുള്ളതിനാല്‍ മുന്നിലെത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. സീസണിൽ ഇടവിട്ട് ഫോമിലെത്തുന്ന നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിൻ മികവും ഇന്ന് ഏറെ നിർണായകം.
Read Also:- ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
അതേസമയം, ജോസ് ബട്‌ലറെ ആശ്രയിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. നായകന്‍ സഞ്ജുവും ദേവ്ദത്ത് പടിക്കലും യഷസ്വി ജയ്‌സാളും റണ്‍സടിച്ച് നാട്ടിലേക്ക് മടങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ അഭാവം മറികടക്കാനാവും ശ്രമം. ഹെറ്റ്‌മെയറുടെ പകരക്കാരനെ കണ്ടെത്തുക രാജസ്ഥാന് അത്ര എളുപ്പമാവില്ല. ഹെറ്റ്മയേറുടെ അഭാവത്തില്‍ ജയിംസ് നീഷാമിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
Post Your Comments