മാഞ്ചസ്റ്റർ: അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള മത്സരത്തിന് വീണ്ടും കളമൊരുങ്ങുന്നു. അര്‍ജന്‍റീനയോടും ബ്രസീലിനോടും ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കാന്‍ ഫിഫ നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് ബ്രസീലില്‍ നടന്ന അര്‍ജന്‍റീന-ബ്രസീല്‍ യോഗ്യതാ മത്സരം അര്‍ജന്‍റീന താരങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മത്സരം ഉപേക്ഷിച്ചിരുന്നു.
കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു ആരോഗ്യ പ്രവര്‍ത്തകർ രംഗത്തെത്തിയത്. പിന്നീട് ഈ മത്സരം നടത്തിയില്ല. ഫിഫയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും മത്സരിക്കാന്‍ സന്തോഷമേയുളളൂവെന്ന് അര്‍ജന്‍റീനയുടെയും ബ്രസീലിന്‍റെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.
Post Your Comments