Latest NewsNewsIndia

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് പൊതുതാത്പര്യ ഹർജി: വിധി ഇന്ന്

 

 

ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതിയുടെ വിധി ഇന്ന്. ജസ്റ്റിസുമാരായ രാജീവ് ശക്ധേർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുന്നത്. ഇന്ന്  ഉച്ചയ്ക്ക് രണ്ട് മുപ്പതിന് ആണ് സുപ്രധാന വിധി പറയുക.

പതിനഞ്ച് വയസിൽ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥയ്ക്കെതിരേയാണ് ഹർജി.
എന്നാല്‍,  ക്രിമിനൽ കുറ്റമാക്കിയാൽ ഇന്ത്യൻ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു.

വൈവാഹിക ബലാത്സംഗത്തിലെ ഇരയുടെ അടക്കം ഹര്‍ജികള്‍ ഡൽഹി ഹൈക്കോടതിക്ക് മുന്നിലുണ്ട്. അതേസമയം, എതിർപ്പുമായി പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button