പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കോങ്ങാട് ഫയർഫോഴ്‌സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറി കൂടിയാണ് ജിഷാദ്. 2017 ലാണ് ഇയാൾ ഫയർഫോഴ്‌സ് സർവ്വീസിൽ കയറുന്നത്.
Read Also: കശ്മീരിന് ഇനി പുതിയ സൈനിക മേധാവി, ലഫ്.ജനറല്‍ അമര്‍ദീപ് സിംഗ് ഔജാല ചിനാര്‍ കോറിന്റെ പുതിയ മേധാവി
14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികാരക്കൊലയ്ക്ക് ആർഎസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് ജിഷാദിനെ അറസ്റ്റ് ചെയ്തത്. സഞ്ജിത്ത് കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments