KeralaLatest NewsNews

പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം ഭയക്കാത്തത് ഇവിടെ ഇടതുപക്ഷ സർക്കാരായതുകൊണ്ടാണ്: മന്ത്രി റിയാസ്

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'വർഗീയതക്കെതിരെ മതേതര ബദൽ' സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം: കൊവിഡിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിൽ ഇടതുപക്ഷ സർക്കാരുളളതുകൊണ്ടാണ് പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം ഭയക്കാത്തതെന്നും അമിത് ഷായുടെ വെല്ലുവിളി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭയമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വർഗീയതക്കെതിരെ മതേതര ബദൽ’ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

‘പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞതിൽ ഏറ്റവും ഭയം കുറവുളള സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാരുളളതാണ് ഇതിന് കാരണം. രാജ്യത്തെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടുകളിൽ വിറളിപൂണ്ട സംഘപരിവാർ ശക്തികൾ പ്രവർത്തകരെ കായികമായി നേരിടുകയാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ വെളളം ചേർത്ത കോൺഗ്രസിന് സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വർഗീയത ഇല്ലാതാക്കാൻ വർഗബോധമാണ് വേണ്ടത്. വികസനത്തിന് തടയിടാൻ കോൺഗ്രസും ലീഗും ബി.ജെ.പിയുമായി കെെകോർക്കുകയാണ്’- മന്ത്രി റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button