ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് അൽപ്പം താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്’

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയത്തോടൊപ്പം, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും ധ്യാൻ ശ്രദ്ധേയനാണ്. അഭിമുഖങ്ങളിൽ ധ്യാൻ നടത്തുന്ന തുറന്നു പറച്ചിലുകളാണ് താരത്തെ വ്യത്യസ്ഥനാക്കുന്നത്. ഇപ്പോൾ, ഇത്തരത്തിൽ സ്വന്തം സിനിമയെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നെന്നും അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും നടന്‍ ധ്യാന്‍ പറയുന്നു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല: ഡിജിപിയുടെ സർക്കുലർ പുറത്ത്

പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത്, എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെവെച്ചോ അച്ഛന്‍ കണ്ടിട്ടുണ്ട്.

ഒരു തവണ അച്ഛന്‍ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.

അസാനി ചുഴലിക്കാറ്റ്, വിമാന സര്‍വീസുകള്‍ റദ്ദാക്കി, തുറമുഖം അടച്ചു : ജനങ്ങള്‍ അതീവ ജാഗ്രതയില്‍

ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍, അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ ഇവന് പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് അൽപ്പം താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button