ദുബായ്: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്തരിക മേഖലകളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
യുഎഇയുടെ കിഴക്കൻ മേഖലകളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നതിനാൽ ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Post Your Comments