Latest NewsKerala

‘പക്ക താലിബാനിസം ആണ് ആ നെറികെട്ട ഉസ്താദ് കാണിച്ചത്, കണ്ടുനിന്ന ലീഗ് നേതാവ് മറിച്ചൊരു വാക്ക് സംസാരിക്കാതെ ഊമയായി നിന്നു’

ഉറപ്പായിട്ടും മലബാറിൽ ഒരു സ്ത്രീ വിപ്ലവം വരും.

കൊച്ചി: പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ചു സമ്മാനദാനം നൽകിയതിന് ക്ഷുഭിതനായ സമസ്ത നേതാവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ. നടന്നത് പക്ക താലിബാനിസമാണെന്ന് മാത്യു സാമുവൽ പറഞ്ഞു. ഇത് കേട്ട് ഊമയെ പോലെ നിന്ന ലീഗ് നേതാവിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. വിവരവും, അറിവുമില്ലാത്ത ഇതേപോലെയുള്ള മത പണ്ഡിതന്മാരെ പൂർണ്ണമായിട്ടും അകറ്റി നിർത്തുക എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എംഡി ഉസ്താദ് സ്റ്റേജിൽ കാണിച്ച തറ വേലയാണോ ഇസ്ലാം മതം…?
അങ്ങനെ ഒരു ഇസ്ലാം ഇന്ത്യയിൽ നിലനിൽക്കുന്നു എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല , സമസ്ത അല്ല ആരും ഈ രീതിയിൽ ഒരു കൊച്ചുപെൺകുട്ടിയെ സ്റ്റേജിൽ വിളിച്ചു വരുത്തിയിട്ട് ഈ മാതിരി പ്രയോഗം കാണിച്ചാൽ അത് ഒരു സിവിലിസ്ഡ് സൊസൈറ്റി അതിന് ചേർന്നതല്ല…!
പക്കാ താലിബാനിസം ആണ് ആ നെറികെട്ട ഉസ്താദ് കാണിച്ചത്, അത് കണ്ടുനിന്ന ലീഗ് നേതാവ് സാദിക്കലി മറിച്ചു ഒരു വാക്ക് സംസാരിക്കാതെ ഊമ്മയായി നിന്നു കൊടുത്തു…!

ഈ സംഘടനകളൊന്നും സ്ത്രീകളെ ഒരു ശതമാനം പോലും മാനിക്കുന്നില്ല എന്നുള്ളതും വസ്തുതയാണ് …! ഈ വീഡിയോ കാണുന്നവർ, അതായത് ഇത് നമ്മുടെ വീട്ടിലെ പെൺകുട്ടികൾ കണ്ടാൽ ഏതു രീതിയിലാണ് ഇതിനെ ഉൾക്കൊള്ളുന്നത്….? വിവരവും, അറിവുമില്ലാത്ത ഇതേപോലെയുള്ള മത പണ്ഡിതന്മാരെ പൂർണ്ണമായിട്ടും അകറ്റി നിർത്തുക അതാണ് നമ്മൾ കൈക്കൊള്ളേണ്ടത്…!
ഉറപ്പായിട്ടും മലബാറിൽ ഒരു സ്ത്രീ വിപ്ലവം വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button