ന്യൂഡൽഹി: 82 ശതമാനം ഇന്ത്യൻ വീട്ടമ്മമാർക്കും സെക്സിലേർപ്പെടാൻ താൽപര്യമില്ലെന്ന് ഭർത്താവിനോട് പറയാൻ അധികാരമുണ്ടെന്ന് സർവേ ഫലങ്ങൾ. ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
താൽപര്യമില്ലാത്തപ്പോൾ സെക്സ് നിഷേധിക്കാൻ അധികാരമുള്ള ഭാര്യമാർ ഏറ്റവും കൂടുതലുള്ളത് ഗോവയിലാണ്. സംസ്ഥാനത്തെ 92 ശതമാനം സ്ത്രീകൾക്കും ഭർത്താവിനോട് നോ എന്നു പറയാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിക്കുന്നു. ഇത്തരം സ്ത്രീകൾ എണ്ണത്തിൽ ഏറ്റവും കുറവ് അരുണാചൽ പ്രദേശിലാണ്. സംസ്ഥാനത്ത് 63 ശതമാനം സ്ത്രീകൾക്കു മാത്രമാണ് താല്പര്യമില്ലെങ്കിൽ ലൈംഗിക ബന്ധം വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യമുള്ളത്.
35 ശതമാനം പുരുഷന്മാരും വിചാരിക്കുന്നത് ഗർഭനിരോധനം സ്ത്രീകളുടെ ഉത്തരവാദിത്വമാണ് എന്നാണ്. 19 ശതമാനത്തിലധികം പുരുഷന്മാരും, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത് സ്ത്രീകൾക്ക് ആരോഗ്യത്തിന് തകരാറുണ്ടാക്കും എന്ന് വിശ്വസിക്കുന്നവരാണ്.
ആകാംക്ഷയുണർത്തുന്ന മറ്റു പല കാര്യങ്ങളും സർവേയിൽ വ്യക്തമായിട്ടുണ്ട്. 32%, അഥവാ ജനസംഖ്യയുടെ മൂന്നിലൊന്നിൽ താഴെ വിവാഹിതരായ സ്ത്രീകൾ മാത്രമാണ് ജോലിക്ക് പോകുന്നത്. അതേസമയം, 44 ശതമാനം സ്ത്രീകൾക്ക് ഒറ്റയ്ക്ക് മാർക്കറ്റിൽ പോകാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
Post Your Comments