പൊതുവെ എല്ലാ ആഹാര സാധനങ്ങൾക്കൊപ്പവും തക്കാളി ഉപയോഗിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് തക്കാളി അവരുടെ പ്രിയ ആഹാരമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്.
ധാരാളം വിറ്റാമിനുകളും കാൽസ്യവും അടങ്ങിയ ഒന്നാണ് തക്കാളി. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡൻറ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
Read Also : ‘നട്ടു നനച്ച് വളർത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി
പ്രമേഹബാധിതർക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായിക്കും. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിക്കുന്നു. തക്കാളിയിലെ ആന്റിഓക്സിഡൻറുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമാണ്. പ്രമേഹബാധിതരെ വൃക്കരോഗങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിന് അതു ഗുണപ്രദം ആണ്. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവയാണ് തക്കാളി. പ്രോസ്റ്റേറ്റ്, വായ, കണ്ഠനാളം, തൊണ്ട, അന്നനാളം, വയര്‍, കുടല്, മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്ക്കും. കോശ നാശത്തിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും തടയും.
Post Your Comments