ErnakulamLatest NewsKeralaNattuvarthaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എഎൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ശുഭ സൂചന. ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി അഹമ്മദാബാദ് ഓർത്തഡോക്സ് ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്.

സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ചർച്ചാ വിഷയമാകുമെന്ന് നേരത്തെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ പരമാവധി ക്രൈസ്ത വോട്ടുകൾ സമാഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം, പണ്ഡിതന് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്: ഐഷ സുല്‍ത്താന

ഉപതെരഞ്ഞെടുപ്പിൽ ഇന്ധന വില വർദ്ധന ബിജെപിയ്ക്ക് തിരിച്ചടിയായി മാറില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടും കെ റെയിൽ വരാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button