
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് മുമ്പ് ഇടത് കൈയ്ക്ക് പരിക്കേറ്റ സൂര്യുകുമാര്‍ യാദവിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് സൂര്യകുമാറിന്‍റെ ഇടത് കൈത്തണ്ടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങളിലും സൂര്യകുമാറിന് കളിക്കാനായിരുന്നില്ല. സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 43.29 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറി അടക്കം 303 റണ്‍സടിച്ച സൂര്യകുമാറിലായിരുന്നു മുംബൈയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ.
Read Also:- ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ
അതേസമയം, മുംബൈക്കായി തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാര്‍ അവസാന മത്സരങ്ങളില്‍ നിറം മങ്ങിയത് മുംബൈക്ക് തിരിച്ചടിയായിരുന്നു. സീസണില്‍ ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ ഒമ്പതിലും തോറ്റ മുംബൈ ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്നു പോകുന്നത്.
Post Your Comments