വാഷിംഗ്ടണ്‍: നമ്മുടെ രക്തഗ്രൂപ്പും ആരോഗ്യവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. വരാന്‍ സാദ്ധ്യതയുള്ള രോഗങ്ങളെ കുറിച്ച് രക്തഗ്രൂപ്പിന് ചില സൂചന നല്‍കാന്‍ കഴിയും.
Read Also:അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ചില രക്ത ഗ്രൂപ്പിലുള്ളവര്‍ക്ക് ഹൃദ്രോഹം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടര്‍ന്നിട്ടും ചിലരില്‍ ഹൃദയാഘാതം വരുന്നതിന് കാരണവും ഇതാണ്.
എ, ബി, എബി, ഒ എന്നീ രക്ത ഗ്രൂപ്പുകളില്‍ ഒ ഒഴികെയുള്ള മറ്റെല്ലാ രക്തഗ്രൂപ്പുകളിലുള്ളവര്‍ക്കും ഹൃദ്രോഗം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍, നാല് ലക്ഷം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ രക്തഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്ന ആളുകളില്‍ രോഗം വന്നുകഴിഞ്ഞാല്‍ അത് ഗുരുതരമാകാനും, ഹൃദയസ്തംഭനത്തിലേയ്ക്ക് നയിക്കാനുമുള്ള സാദ്ധ്യത പത്ത് ശതമാനം കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞു.
എ, ബി രക്തഗ്രൂപ്പുകളുള്ള ആളുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 50 ശതമാനം കൂടുതലാണെന്നും ശ്വാസകോശ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത 47ശതമാനം കൂടുതലാണെന്നും കണ്ടെത്തി.
Post Your Comments