കോഴിക്കോട്: മുൻ എംഎൽഎ പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ വക്കീൽ നോട്ടീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പിസി ജോര്‍ജ് പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണമെന്ന തരത്തിലായിരുന്നു പിസി ജോർജിന്റെ പരാമര്‍ശം. എന്നാൽ, സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി പറയുന്നു.
തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സൂചന, ഭരണം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണെന്ന് സാബു എം ജേക്കബ്
പിസി ജോർജിന്റെ പരാമര്‍ശങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നു. മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പിസി ജോർജിന്റേതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.
Post Your Comments