Latest NewsNewsInternational

പോൺ അഭിനയിക്കാൻ നിർബന്ധിച്ചു, നിഷേധിച്ചതോടെ പട്ടിണിക്കിട്ടു, പാക് സെലിബ്രിറ്റി നേതാവിനെതിരെ മൂന്നാം ഭാര്യയായ 18കാരി

ഇസ്ലാമാബാദ്: വിവാദങ്ങളിലൂടെ ശ്രദ്ധേയനായ പാക് രാഷ്ട്രീയ നേതാവും ടിവി താരവുമായ, ആമിര്‍ ലിയാഖത്തിന്റെ മൂന്നാം ഭാര്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നു. ആമിര്‍ ലിയാഖത്ത്( 49 ) കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം ചെയ്ത പതിനെട്ടുകാരി സയ്യിദ ദാനിയ ഷായാണ് വിവാഹം കഴിഞ്ഞ് നാലാം മാസം വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ചത്.

രണ്ടാം ഭാര്യയും പ്രശസ്ത നടിയുമായ തൂബ ആമിര്‍, വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് 24 മണിക്കൂറുകള്‍ക്കകം, ആമിര്‍ ലിയാഖത്ത് പ്രമുഖ കുടുംബാംഗമായ പതിനെട്ടുകാരിയെ വിവാഹം ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌, ദാനിയ ഷാ വിവാഹമോചനത്തിന് കോടതിയെ സമീപിച്ച കാര്യം വെളിപ്പെടുത്തിയത്.

‘ഇത്തരം ഫെമിനിച്ചികളെ പൊക്കി കൊണ്ട് നടക്കാൻ വല്ലാത്ത ത്വരയും ഉശിരുമാണല്ലോ, കാമുകൻ സംവിധായകനാണ് പോലും’: സംഗീത ലക്ഷ്മണ

രണ്ടു തവണ പാകിസ്ഥാനിലെ പാര്‍ലമെന്റ് അംഗവും മുന്‍ മതകാര്യ മന്ത്രിയുമായിരുന്നു ആമിര്‍ ലിയാഖത്ത്. മതകാര്യങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയ ലിയാഖത്ത്, മതവുമായി ബന്ധപ്പെട്ട നിരവധി ടിവി പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനാണ്. വ്യക്തിജീവിതത്തിൽ ഏറെ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ആമിര്‍ ലിയാഖത്തിന് ആദ്യഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്.

പ്രമുഖനടിയായ തൂബ ആമിറുമായുള്ള ആമിര്‍ ലിയാഖത്തിന്റെ രണ്ടാം വിവാഹവും വിവാദത്തിലായിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാം ഭാര്യ ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന്, പതിനെട്ടുകാരിയായ സയ്യിദ ദാനിയ ഷായെ വിവാഹം കഴിച്ചെങ്കിലും അതു കഴിഞ്ഞ് നാലു മാസം തികയുന്നതിനിടെയാണ്, മൂന്നാം ഭാര്യ ഇയാള്‍ക്കെതിരെ രംഗത്തുവന്നത്. നിരവധി ആരോപണങ്ങളാണ് ദാനിയ ആമിര്‍ ഇയാള്‍ക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത്.

കുട്ടികള്‍ ഇല്ല, നാലാമതും വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത് ഭര്‍ത്താവ്, ഭാര്യമാരുടെ ഇടപെടലോടെ വിവാഹ പദ്ധതി പൊളിച്ചു

വിദേശത്തുള്ള ചില നിക്ഷേപകര്‍ക്ക് അയക്കാനായി നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍, ഭര്‍ത്താവ് തന്നെ പ്രേരിപ്പിച്ചതായി ദാനിയ ആമിര്‍ ആരോപിച്ചു. ഇതിന് വിസമ്മതിനെ തുടര്‍ന്ന് നാലു ദിവസം പട്ടിണിക്കിടുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തതായും അവർ പറഞ്ഞു. ഇയാള്‍, സുഹൃത്തുക്കള്‍ക്ക് തന്നെ കാഴ്ചവെയ്ക്കാൻ ശ്രമിച്ചുവെന്നും അതിക്രൂരനായ പിശാചാണ് ഇയാളെന്നും ദാനിയ ആമിര്‍ പറഞ്ഞു.

മതകാര്യ മന്ത്രിയും മതപരിപാടികളുടെ പ്രശസ്തനായ അവതാരകനുമായ ഇയാള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ലൈംഗിക മനോരോഗിയായ ഇയാള്‍ക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും പതിനെട്ടുകാരി ആരോപിച്ചു. എതിര്‍ത്താല്‍ കഴുത്തുഞെരിച്ച് കൊന്നുകളയുമെന്ന് ഇയാൾ, നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ദാനിയ ആമിര്‍ പറഞ്ഞു.

ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആമിര്‍ ലിയാഖത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. താനൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ലെന്നും അത് തെളിയിക്കാനുള്ള ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അയാള്‍ പറഞ്ഞു. പുതിയ ഭാര്യയോടൊപ്പം കഴിഞ്ഞ നാലു മാസങ്ങള്‍ ഭീകരമായിരുന്നുവെന്നും അവര്‍ പരസ്പരവിരുദ്ധമായാണ്, സംസാരിക്കുകയും പെരുമാറുകയും ചെയ്യാറുള്ളതെന്നും ആമിര്‍ ലിയാഖത്ത് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button