ആഗ്ര: കുട്ടികള്‍ ഉണ്ടാകുന്നില്ലെന്ന കാരണത്താല്‍, നാലാമതും വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത് അദ്ധ്യാപകനായ ഭര്‍ത്താവ്. ആഗ്രയിലെ ഷാഗഞ്ച് നിവാസിയായ ഭര്‍ത്താവിനെതിരെയാണ് യുവതികള്‍ പരാതി നല്‍കിയത്. ജയ്പൂരിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തില്‍ അദ്ധ്യാപകനായ തങ്ങളുടെ ഭര്‍ത്താവ് കുഞ്ഞുങ്ങളില്ലെന്ന കാരണത്താല്‍ വീണ്ടും വിവാഹിതനാകാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയിലുള്ളത്.
Read Also:സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രങ്ങള്‍ അഴിച്ച് നഗ്നയായി യുവതിയുടെ പ്രതിഷേധം
ഇരുപത് വര്‍ഷം മുന്‍പാണ് അദ്ധ്യാപകന്‍ വിവാഹം ചെയ്തത്. എന്നാല്‍, ഈ ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍ ആദ്യ ഭാര്യ, തന്റെ സഹോദരിയുമായി ഇയാളുടെ വിവാഹം നടത്തിക്കൊടുത്തു. ഈ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന്, ആദ്യ ഭാര്യ ബന്ധമൊഴിഞ്ഞു. തുടര്‍ന്ന്, ഇയാള്‍ മൂന്നാമതും വിവാഹിതനായി.
ഇതിനിടെ, അദ്ധ്യാപകന്‍ ആദ്യം വിവാഹം കഴിച്ച രണ്ട് ഭാര്യമാരും ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. രണ്ട് യുവതികള്‍ക്കും അമ്മയാകാന്‍ കുഴപ്പങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ, കുട്ടികളില്ലെന്ന കാരണത്താല്‍ മെയ് 12ന് നാലാം വിവാഹം കഴിക്കാന്‍ തയ്യാറെടുത്ത അദ്ധ്യാപകന്റെ വിവാഹ പദ്ധതി ഭാര്യമാര്‍ ഇടപെട്ട് പൊളിക്കുകയായിരുന്നു.
Post Your Comments