റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് ജീവനൊടുക്കി. കൊല്ലം അഞ്ചല്‍ സ്വദേശിയായ സുധീഷ് (25) ആണ് തൂങ്ങി മരിച്ചത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുധീഷ്.
രണ്ട് വര്‍ഷം മുമ്പാണ് സുധീഷ് നാട്ടില്‍ പോയി വന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛന് മരിച്ചതിനാല്‍ മുത്തശ്ശിയാണ് സുധീഷിനെ വളര്‍ത്തിയത്. നാല് ദിവസം മുമ്പ് നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.
മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാന്‍ സുഹൃത്തുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങി.
Post Your Comments